കോഴായിലെ നൂറ് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷിത്തോട്ടം |
കോഴാ:
ജില്ലാ കൃഷിത്തോട്ടം പ്രവര്‍ത്തിക്കുന്ന നൂറ് ഏക്കര്‍ ഭൂമിയില്‍ നിന്ന് 20
ഏക്കര്‍ ഭൂമി സയന്‍സിറ്റിയ്ക്ക് നല്‍കാന്‍ പോകുന്നതിനെ വളരെ
പ്രതീക്ഷയോടെയാണ് നാട് കാണുന്നത്. ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭാ
യോഗത്തിലാണ് കൃഷി വകുപ്പ് മന്ത്രി ഇതിനാവശ്യമായ നടപടി സ്വീകരിച്ചത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് മ്യൂസിയത്തിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ നാലാമത്തെ സയന്‍സ് സിറ്റി കുറവിലങ്ങാട് സ്ഥാപിക്കുക. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയന്‍സ് സിറ്റി ആകും ഇത്. ശാസ്ത്ര, സാങ്കേതിക, വിജ്ഞാന, ഗവേഷണ വിനോദ സൗകര്യങ്ങള്‍ ഒന്നിക്കുന്നതാണ് സയന്‍സ് സിറ്റി. രണ്ട് ഘട്ടമായാവും ജില്ലയില്‍ സയന്‍സ് സിറ്റി പൂര്‍ത്തിയാവുക. ആദ്യഘട്ടത്തില്‍ സയന്‍സ് സെന്റര്‍ ആരംഭിക്കും.
ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും വിശദമാക്കുന്ന ബയോടെക്നോളജി ഗ്യാലറി, പോപ്പുലര്‍ സയന്‍സ് ഗ്യാലറി, നാനോ ടെക്നോളജി ഗ്യാലറി എന്നിവ സയന്സിറ്റിയുടെ ഭാഗമാകും. ഗ്രാഫിക്‌സ്, ആനിമേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള മള്‍ട്ടിമീഡിയ അവതരണങ്ങളാവും ഗ്യാലറികള്‍. നൂറിലധികം അടിസ്ഥാന ശാസ്ത്രതത്വങ്ങള്‍ പരിചയപ്പെടുത്തുന്നവയാകും ഇവ. ആകാശകാഴ്ചകള്ക്കായി വാനനിരീക്ഷണ കേന്ദ്രവും ആദ്യ ഘട്ടത്തിലുണ്ടാകും.
അസ്ടോണമി ആന്‍ഡ് എയ്‌റോസ്‌പേസ്, റോബോട്ടിക്സ്, പരിസ്ഥിതി, ഓഷ്യാനോഗ്രാഫിസ ബയോപ്രോഡക്റ്റ്സ് ആന്‍ഡ് റബ്ബര്‍ തുടങ്ങി എട്ട് തീമാറ്റിക് ഗ്യാലറികളോടെയാവും രണ്ടാം ഘട്ടം പൂര്‍ത്തിയാവുക. വാട്ടര്‍ തീം സയന്‍സ് പാര്‍ക്ക്. ത്രീഡി തിയേറ്റര്‍, സിമുലേറ്ററുകള്‍, വൈമാക്‌സ് സൗകര്യങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ലൈബ്രറി, ഫാം റേഡിയോ, അമച്വര്‍ റേഡിയോ തുടങ്ങിയവയും ഉള്‍പ്പെടുന്നു. നൂറ് കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിയില്‍ ഉപഗ്രഹ സഹായത്തോടു കൂടി നടത്തുന്ന ഹൈടെക് ക്ലാസുകള്‍, സഞ്ചരിക്കുന്ന ശാസ്ത്രപ്രദര്‍ശന യൂണിറ്റുകള്‍, ഹൈടെക് സെമിനാര്‍ ഹാളുകള്‍ എന്നിവയും പെടും.
ജലന്തര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നിലവില്‍ സയന്‍സ് സിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. ജോസ് കെ. മാണി എം.പി.യുടെ ശ്രമഫലമായാണ് സയന്‍സ് സിറ്റി കോട്ടയത്തിന് ലഭിക്കുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നാഴികക്കല്ലാവുന്ന സയന്‍സ് സിറ്റി ദക്ഷിണേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും, ഗവേഷകരുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമായി മാറും. ഒരു വര്‍ഷം ചുരുങ്ങിയത് 20 ലക്ഷം സന്ദര്‍ശകരെങ്കിലും ഇവിടെ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ശാസ്ത്രാധിഷ്ഠിതവും വിനോദവും ഒന്നിക്കുന്ന ഏറ്റവും വലിയ എഡ്യുക്കേഷന്‍ ഹബ്ബായി കോട്ടയം മാറുമെന്ന് എം.പി. പറയുന്നു.
കഴിഞ്ഞ കാലങ്ങളില്‍ ജില്ലാ കൃഷിത്തോട്ടത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല അടക്കം നിരവധി പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രഖ്യപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവയെല്ലാം പാഴ്വാക്കുകളായി മാറുകയായിരുന്നു. കൃഷി ഭൂമി വിട്ടുകിട്ടുക എന്നതായിരുന്നു പല പദ്ധതികളും നടപ്പിലാകാതെ പോയതിന്റെ പിന്നിലെ പ്രധാന കാരണം. 20 ഏക്കര്‍ ഭൂമി വിട്ടു നല്‍കാന്‍ മന്ത്രി സഭ ബുധനാഴ്‌ച തീരുമാനം എടുത്തതോടെ കോഴയുടെ പഴയ കാല പ്രതാപ ചരിത്രം പുതുക്കി എഴുതുമെന്ന പ്രതീക്ഷയിലാണ് നാട്.
ജില്ലയില്‍ അനുയോജ്യമായ സൗകര്യങ്ങളോടെ ഇത്രയും സര്‍ക്കാര്‍ ഭൂമി ഒന്നിച്ചു ലഭിക്കാനുള്ളത് കോഴായിലാണ്. എം.സി. റോഡിന് ഇരുവശത്തുമായിട്ടാണ് നൂറ് ഏക്കര്‍ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലെ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുമായി ബന്ധപ്പെടുന്നതിന് കോഴായ്ക്ക് ഏറെ സൗകര്യമാകും. നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളം നിര്‍മ്മാണത്തിലിരിക്കുന്ന സ്മാര്‍ട് സിറ്റി എന്നിവയുമായി ഏറെ ഗതാഗത സൗകര്യവും കോഴായക്ക് അവകാശപ്പെടാനാകും. ജില്ലാ കൃഷിത്തോട്ടത്തിനരികില്‍ വരെ മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഉപകനാല്‍ എത്തി നില്‍ക്കുന്നത് ജലലഭ്യതയും ഉറപ്പു നല്‍കുന്നു.

.jpg)