കുറവിലങ്ങാട്:
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ്
ഭാരവാഹി തിരഞ്ഞെടുപ്പ് ആദ്യ ദിനത്തില്‍ തന്നെ കൈയ്യാങ്കളിയുടേതായി മാറി. “എ.”
ഗ്രൂപ്പിലെ ഉന്നതരായ രണ്ട് നേതാക്കളുടെ നേതൃത്വത്തിലുള്ളവരാണ് മൂന്ന് വട്ടം
തെരുവില്‍ തല്ലി മത്സരിച്ചത്.
കടപ്ലാമറ്റം, കടുത്തുരുത്തി മണ്ഡലം കമ്മിറ്റികളിലെ തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച കുറവിലങ്ങാട് പള്ളിക്കവലയ്ക്കു സമീപത്തെ ബൂത്തില്‍ നടന്നത്. എ.ഗ്രൂപ്പിലെ കെ.പി.സി.സി. മെമ്പര്‍ അഡ്വ. ടി. ജോസഫും നിലവില്‍ കോട്ടയം ജില്ലാ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായ ജോബോയ് ജോര്‍ജും ചേരിതിരിഞ്ഞാണ് ഭാരവാഹി തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നത്.

കടപ്ലാമറ്റത്തുനിന്നും എത്തിയ ചിലര്‍ വ്യാജ വോട്ടര്‍മാരാണെന്ന ജോബോയിയുടെ നേതൃത്വത്തിലുള്ള ആരോപണത്തെ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ളവര്‍ എതിര്‍ത്തു. ഈ വാക്കേറ്റമാണ് മൂന്ന് വട്ടം അടിയില്‍ കലാശിച്ചത്.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കടപ്ലാമറ്റത്ത് ജോബോയ് ജോര്‍ജിനെ പിന്തുണയ്ക്കുന്ന അഭിലാഷ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കടുത്തുരുത്തിയില്‍ ടി.ജോസഫിനെ അനുകൂലിയ്ക്കുന്ന ജയ്സണ്‍ ജോസഫും മണ്ഡലം പ്രസിഡണ്ടായി.